ഷാങ്ഹായ് ഉച്ചകോടി ഇന്ന്; മോദിയും ഷി ജിൻപിങ്ങും വേദി പങ്കിടും

By Desk Reporter, Malabar News
modi,-Xi-jinping_2020-Nov-10
Ajwa Travels

ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. ഉച്ചയോടെ ആരംഭിക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സംഘത്തെ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അനുരാ​ഗ് ശ്രീവാസ്‌തവ അറിയിച്ചു. ഇന്ത്യക്ക് പുറമെ, ചൈന, റഷ്യ, പാകിസ്‌ഥാൻ, കസാഖിസ്‌താൻ, കിർഗിസ്‌താൻ, താജിക്കിസ്‌താൻ, ഉസ്ബക്കിസ്‌താൻ എന്നീ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും. രണ്ടര മണിക്കൂറോളം നീണ്ടു നിൽക്കുന്ന ഉച്ചകോടിയിൽ ഈ വർഷം അധ്യക്ഷത വഹിക്കാനുള്ള ചുമതല റഷ്യക്കാണ്.

ലഡാക്ക് അതിർത്തിയിൽ സംഘർഷ സാധ്യത നിലനിൽക്കെ ആദ്യമായി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും ഒരേ വേദി പങ്കിടുന്നുവെന്ന പ്രത്യേകതയും ഈ ഉച്ചകോടിക്കുണ്ട്. കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ യഥാർഥ നിയന്ത്രണ രേഖയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യാ-ചൈനാ ബന്ധത്തിൽ വിള്ളലുണ്ടായി. പ്രശ്‌ന പരിഹാരത്തിനായി നിരവധി തവണ ചർച്ച നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.

അതേസമയം, ഷാങ്ഹായ് ഉച്ചകോടിക്ക് പുറമെ ഈ മാസം നടക്കുന്ന മറ്റ് രണ്ട് ചടങ്ങുകളിലും നരേന്ദ്ര മോദിയും ഷി ജിൻപിങ്ങും വേദി പങ്കെടുക്കുന്നുണ്ട്. 17ന് നടക്കുന്ന ബ്രിക്‌സ് വെർച്വൽ ഉച്ചകോടി, 21, 22 തീയതികളിൽ നടക്കുന്ന ജി 20 വെർച്വൽ ഉച്ചകോടി എന്നിവയാണവ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE