സുള്ള്യ: മഴ തുടരുന്നത് അടയ്ക്കാ കർഷകരെ ആശങ്കയിലാക്കി. തോരാതെ 15 ദിവസത്തിലധികമായി പെയ്യുന്ന മഴ മഹാളി രോഗം പടരാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് കർഷകർ. നദികളും, പുഴകളും കരകവിഞ്ഞ് ഒഴുകുന്നത് കാരണം കൃഷിയിടങ്ങളിളും കമുകിൻ തോട്ടങ്ങളിലും നിരന്തരം വെള്ളം കയറുന്നു. പുഴകളിൽനിന്നു കയറിയ വെള്ളം കൂടാതെ നീരുറവ കൂടിയത് കാരണം കമുക് തോട്ടത്തിൽ വെള്ളം നിറഞ്ഞ സ്ഥിതിയിലാണ്. മഴ പെയ്യുന്നതും തോട്ടത്തിൽ വെള്ളം നിറയുന്നതും കാരണം മഹാളി പടരാൻ സാധ്യത ഉണ്ട്. മഹാളി രോഗം ബാധിച്ചിട്ടുണ്ടെന്ന് ഇപ്പോൾ അറിയില്ല.
മഴ മാറി വെയിൽ വന്ന ശേഷമേ മഹാളി ബാധിച്ചിട്ടുണ്ടെങ്കിൽ അറിയാൻ പറ്റു എന്ന് കർഷകർ പറയുന്നു. സുള്ള്യയിലും പരിസരങ്ങളിലും ദിവസവും 100 മിലി മീറ്ററിൽ കൂടുതൽ മഴ പെയ്യുന്നു. 15 ദിവസത്തിൽ 1300-1400 മിലി മീറ്റർ മഴ പെയ്തു. 2018ൽ ഇതിന് സമാനമായ രീതിയിൽ മഴ പെയ്തിരുന്നു. ആ വർഷം വ്യാപകമായി മഹാളി രോഗം പടർന്ന് അടയ്ക്കാ കൃഷി നശിച്ചിരുന്നു. മഴക്കാലത്തിന് മുൻപ് മരുന്ന് തളിക്കുകയും ചെയ്തു.
എന്നാൽ, ഇപ്പോൾ സമയ പരിധി കഴിഞ്ഞു. ഇപ്പോൾ തോരാമഴ കാരണം മരുന്നു തളിക്കാൻ പറ്റാത്ത അവസ്ഥയാണ്, കമുകിൻ തോട്ടങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നത് കാരണം കമുകിന്റെ വേരു ചീഞ്ഞു പോകാനും സാധ്യത ഉണ്ട് എന്ന് കർഷകർ പറയുന്നു.
Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!






































