ദുരിതം വിതച്ച് മഴ; അടയ്‌ക്കാ കർഷകർ ആശങ്കയിൽ

By News Desk, Malabar News
The rain that sows misery; farmers are worried
Ajwa Travels

സുള്ള്യ: മഴ തുടരുന്നത് അടയ്‌ക്കാ കർഷകരെ ആശങ്കയിലാക്കി. തോരാതെ 15 ദിവസത്തിലധികമായി പെയ്യുന്ന മഴ മഹാളി രോഗം പടരാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് കർഷകർ. നദികളും, പുഴകളും കരകവിഞ്ഞ് ഒഴുകുന്നത് കാരണം കൃഷിയിടങ്ങളിളും കമുകിൻ തോട്ടങ്ങളിലും നിരന്തരം വെള്ളം കയറുന്നു. പുഴകളിൽനിന്നു കയറിയ വെള്ളം കൂടാതെ നീരുറവ കൂടിയത് കാരണം കമുക് തോട്ടത്തിൽ വെള്ളം നിറഞ്ഞ സ്‌ഥിതിയിലാണ്. മഴ പെയ്യുന്നതും തോട്ടത്തിൽ വെള്ളം നിറയുന്നതും കാരണം മഹാളി പടരാൻ സാധ്യത ഉണ്ട്. മഹാളി രോഗം ബാധിച്ചിട്ടുണ്ടെന്ന് ഇപ്പോൾ അറിയില്ല.

മഴ മാറി വെയിൽ വന്ന ശേഷമേ മഹാളി ബാധിച്ചിട്ടുണ്ടെങ്കിൽ അറിയാൻ പറ്റു എന്ന് കർഷകർ പറയുന്നു. സുള്ള്യയിലും പരിസരങ്ങളിലും ദിവസവും 100 മിലി മീറ്ററിൽ കൂടുതൽ മഴ പെയ്യുന്നു. 15 ദിവസത്തിൽ 1300-1400 മിലി മീറ്റർ മഴ പെയ്‌തു. 2018ൽ ഇതിന് സമാനമായ രീതിയിൽ മഴ പെയ്‌തിരുന്നു. ആ വർഷം വ്യാപകമായി മഹാളി രോഗം പടർന്ന് അടയ്‌ക്കാ കൃഷി നശിച്ചിരുന്നു. മഴക്കാലത്തിന് മുൻപ് മരുന്ന് തളിക്കുകയും ചെയ്‌തു.

എന്നാൽ, ഇപ്പോൾ സമയ പരിധി കഴിഞ്ഞു. ഇപ്പോൾ തോരാമഴ കാരണം മരുന്നു തളിക്കാൻ പറ്റാത്ത അവസ്‌ഥയാണ്, കമുകിൻ തോട്ടങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നത് കാരണം കമുകിന്റെ വേരു ചീഞ്ഞു പോകാനും സാധ്യത ഉണ്ട് എന്ന് കർഷകർ പറയുന്നു.

Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE