ന്യൂഡെൽഹി: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് മണിപ്പൂരിൽ ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിൽ നടക്കും. രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് നാലുവരെ തുടരും.
കോവിഡ് പോസിറ്റീവ് അല്ലെങ്കിൽ ക്വാറന്റെയ്‌നിൽ കഴിയുന്ന വോട്ടർമാരെ അവസാന മണിക്കൂറിൽ, ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ വോട്ടുചെയ്യാൻ അനുവദിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 1247 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. മൊത്തം 8.38 ലക്ഷം വോട്ടർമാർക്കാണ് ഈ ഘട്ടത്തിൽ വോട്ടവകാശം വിനിയോഗിക്കാൻ അർഹതയുള്ളത്.
രണ്ടാം ഘട്ടത്തിനായുള്ള എല്ലാത്തരം രാഷ്‌ട്രീയ പ്രചാരണങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 3ന് നിരോധനം ഏർപ്പെടുത്തിയിരുന്നു. നിലവിലെ മണിപ്പൂർ സർക്കാരിന്റെ കാലാവധി 2022 മാർച്ച് 19ന് അവസാനിക്കും. മണിപ്പൂരിൽ ആകെ അറുപത് നിയമസഭാ മണ്ഡലങ്ങളാണുള്ളത്, ഇതിൽ 38 മണ്ഡലങ്ങളിൽ ഫെബ്രുവരി 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നിരുന്നു.
Read Also: ടാറ്റൂ ആർടിസ്‌റ്റിനെതിരെ പരാതി നൽകി യുവതികൾ; കേസെടുക്കും