മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ‘തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021‘ രണ്ടാം ഘട്ടം നടന്നു. തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ട്യൂബ്ളിയിലെ ഒരു തൊഴിലിടത്തിലാണ് പരിപാടി നടന്നത്.
കുടിവെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ പഠിപ്പിക്കുക, വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാൻമാരായി മുൻപോട്ട് പോവണം എന്നതിനെ കുറിച്ച് അവരെ ബോധവാൻമാരാക്കുക എന്നിവയാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. ഇരുന്നൂറിലധികം പേർക്കാണ് ഇന്ന് ബഹ്റൈനിലെ ബൊഹ്റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ കുടിവെള്ളവും, പഴങ്ങളും വിതരണം ചെയ്തത്.
കൂടാതെ കോവിഡ് വ്യാപനത്തിന്റെ വേളയിൽ സുരക്ഷിതമായി ജീവിതം മുൻപോട്ട് കൊണ്ടു പോവാനായി പിന്തുടരാവുന്ന മുൻകരുതലുകൾ വിശദീകരിക്കുന്ന ഫ്ളയറുകളും ഇതിനൊപ്പം വിതരണം ചെയ്തു. 8 മുതൽ 10 ആഴ്ച വരെ തുടരുന്ന ഈ പരിപാടിയിലൂടെ വേനൽക്കാലത്ത് ഏറ്റവും ബുദ്ധിമുട്ടേറിയ ഇടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ലഭ്യമാക്കാനാണ് സംഘടനയുടെ തീരുമാനം.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഐസിആർഎഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് പരിപാടിയുടെ കൺവീനർ സുധീർ തിരുനിലത്തിന് പുറമെ ഐസിആർഎഫ് വളണ്ടിയർമാരായ മുരളീകൃഷ്ണൻ, നിഷ രംഗരാജൻ, ആരതി രംഗരാജൻ, രമൺ പ്രീത് എന്നിവരും പങ്കെടുത്തു.
Read Also: സുമിത് നാഗലിന് ഒളിമ്പിക്സ് യോഗ്യത; ബൊപ്പണ്ണ പുറത്ത്








































