സുമിത് നാഗലിന് ഒളിമ്പിക്‌സ് യോഗ്യത; ബൊപ്പണ്ണ പുറത്ത്

By Staff Reporter, Malabar News
tokyo-olympics
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗലിന് ഒളിമ്പിക്‌സ് യോഗ്യത. റാഫേൽ നദാൽ, റോജർ ഫെഡറർ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം വിട്ടു നിന്നതോടെയാണ് സുമിതിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. അവസാന നിമിഷമാണ് താരം യോഗ്യത സ്വന്തമാക്കിയത്. 23 വയസുകാരനായ സുമിത് ലോക റാങ്കിങ്ങിൽ 144ആം സ്‌ഥാനത്താണ്.

എന്നാൽ മറ്റൊരു ഇന്ത്യൻ താരമായ രോഹൻ ബൊപ്പണ്ണയ്‌ക്ക്‌ ഒളിമ്പിക് യോഗ്യത നേടാൻ സാധിച്ചില്ല. പുരുഷ ഡബിൾസിൽ സുമിതിനൊപ്പം സഖ്യം ചേർന്ന ബൊപ്പണ്ണ അവസാന നിമിഷമാണ് ടൂർണമെന്റിൽ നിന്നും പുറത്തായത്. 2016 റിയോ ഒളിമ്പിക്‌സിൽ ബൊപ്പണ്ണ സാനിയ മിർസക്കൊപ്പം മൽസരിച്ചിരുന്നു. എന്നാൽ മെഡൽ നേടാൻ കഴിഞ്ഞില്ല. മറ്റൊരു ഇന്ത്യൻ താരമായ പ്രജ്നേഷ് ഗുണേശ്വരനും ഒളിമ്പിക് യോഗ്യത ലഭിച്ചില്ല.

Read Also: ‘കനകം കാമിനി കലഹം’; കാത്തിരുന്ന ടീസറെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE