‘കനകം കാമിനി കലഹം’; കാത്തിരുന്ന ടീസറെത്തി

By Staff Reporter, Malabar News
kanakam-kamini-kalaham-teaser
Ajwa Travels

പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്’ ശേഷം നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കനകം കാമിനി കലഹ’ത്തിന്റെ ടീസര്‍ പുറത്തുവിട്ടു. രസകരമായൊരു കോമഡി വിരുന്നായിരിക്കും ചിത്രമെന്ന് ഉറപ്പ് തരുന്ന ടീസറാണ് അണിയറക്കാർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

ഒരു നാടക വേദിയുടെ പിന്നാമ്പുറത്തെ ശബ്‌ദ കോലാഹലങ്ങളില്‍ നിന്നാണ് ടീസര്‍ ആരംഭിക്കുന്നത്. ഗ്രേസ് ആന്റണി നായികയാകുന്ന സിനിമയില്‍ വിനയ് ഫോര്‍ട്ടും പ്രധാന വേഷം ചെയ്യുന്നുണ്ട്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേര്‍സാണ് നിര്‍മാണം. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രാഹകനാകുന്ന ചിത്രത്തിന് ഈണം പകരുന്നത് നേഹ നായറാണ്.

‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് രതീഷ് ബാലകൃഷ്‌ണൻ തന്റെ പുതിയ ചിത്രവും ഒരുക്കുന്നത്. വിഞ്ചി അലോഷ്യസ്, ജാഫർ ഇടുക്കി, ശിവദാസ് കണ്ണൂര്‍, രാജേഷ് മാധവന്‍ തുടങ്ങിയവരും അണിനിരക്കുന്ന സിനിമയില്‍ നിവിന്‍ പോളി വേറിട്ട ലുക്കിലായിരിക്കും എത്തുമെന്നാണ് സൂചന.

Read Also: 10ആം ക്‌ളാസ് തോറ്റവരാണോ? എങ്കിൽ നിങ്ങൾക്ക് കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE