10ആം ക്‌ളാസ് തോറ്റവരാണോ? എങ്കിൽ നിങ്ങൾക്ക് കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം!

By Desk Reporter, Malabar News
free stay in Kodaikanal for 2 days for SSLC losers
Ajwa Travels

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് രണ്ട് ദിവസം കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം. വ്യത്യസ്‌തമായ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളി യുവാവ്. തോറ്റവർ സൃഷ്‌ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നത് എന്ന കുറിപ്പോടെ മുന്നോട്ടുവച്ച ഓഫറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

കഴിഞ്ഞ 15 വർഷമായി കുടുംബത്തോടൊപ്പം കൊടൈക്കനാലിൽ താമസിക്കുന്ന കോഴിക്കോട്, വടകര സ്വദേശിയായ സുധിയാണ് ഈ ഓഫർ മുന്നോട്ട് വെച്ചത്. ഹാമോക്ക് എന്ന പേരിൽ ഹോംസ്‌റ്റേ ബിസിനസ് നടത്തുകയാണ് സുധി. ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ പൊരുതി തോറ്റവർ ആണോ നിങ്ങൾ? നിങ്ങളെ സ്‌നേഹപൂർവം കൊടൈക്കനാലിലേക്ക്‌ ക്ഷണിക്കുന്നു,“- സുധി ഫേസ്ബുക്കിൽ കുറിച്ചു.

കുടുംബത്തിനും ഈ ഓഫർ ബാധകമാണ്. വരുമ്പോൾ തോറ്റു എന്ന് തെളിയിക്കുന്ന മാർക്ക് ലിസ്‌റ്റ് കൂടി കയ്യിൽ കരുതണം. ഈ മാസം അവസാനം വരെയാണ് ഓഫർ.

Most Read:  പൊന്നും പണവും വേണ്ട, ഇവളാണ് ധനം; ആലപ്പുഴയിൽ നിന്നൊരു വിവാഹ മാതൃക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE