താലിബാൻ ആശയത്തിന് ഇസ്‌ലാമിക പിൻബലമില്ല; പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ

By Desk Reporter, Malabar News
The Taliban ideology has no Islamic backing; Ponmala Abdulqadir Musliyar
Ajwa Travels

മലപ്പുറം: കേവല രാഷ്‌ട്രീയാധികാരം ലക്ഷ്യമാക്കിയുള്ള ശരീഅത്ത് വാദം ഇസ്‌ലാമിക വിരുദ്ധമാണെന്നും താലിബാനടക്കമുള്ള തീവ്രാശയക്കാരുടെ വാദങ്ങൾക്ക് ഇസ്‌ലാമിന്റെ പിൻബലമില്ലെന്നും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സമസ്‌ത സെക്രട്ടറിയുമായ പൊൻമള അബ്‌ദുൽ ഖാദർ മുസ്‌ലിയാർ.

മനുഷ്യരാശിയുടെ മുഴുവനായുള്ള ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കി ഇസ്‌ലാം അവതരിപ്പിച്ച രാഷ്‌ട്രീയഭരണ കാഴ്‌ചപ്പാടുകൾ തെറ്റായി വ്യാഖ്യാനിച്ച് ലോകത്ത് സംഘർഷം സൃഷ്‌ടിക്കുന്നവർക്ക് മതത്തിന്റെ പരിവേഷം നൽകുന്നത് ഒരിക്കലും നീതികരിക്കാനാവില്ല. ഇസ്‌ലാമിന്റെ പേരിൽ മത രാഷ്‌ട്രവാദം നടത്തുന്നവരെയും അതിതീവ്ര സലഫികളേയും ജമാഅത്തെ ഇസ്‌ലാമിയേയും എക്കാലവും തള്ളിപ്പറയുന്നതിൽ മുൻപന്തിയിലായിരുന്നു സുന്നി ഉലമാക്കളെന്നും പൊൻമള മുസ്‌ലിയാർ ചൂണ്ടികാട്ടി.

താലിബാനടക്കമുള്ള തീവ്രാശയക്കാരുടെ വാദങ്ങൾക്ക് ഇസ്‌ലാമിന്റെ പിൻബലമില്ലെന്ന് മുഴുവനാളുകളും നന്നായി മനസിലാക്കണം. മതേതര വിശ്വാസികൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. കേരളീയ മുസ്‌ലിം സമൂഹത്തെ എല്ലാത്തരം അപഭ്രംശങ്ങളിൽ നിന്നും തടഞ്ഞു നിർത്തുന്നതിൽ പണ്ഡിതൻമാരുടെയും സുന്നി സംഘടനകളുടെയും പങ്ക് ഏറെ വലുതാണ്; പൊൻമള മുസ്‌ലിയാർ തുടർന്നു പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി സോൺ ഭാരവാഹികൾക്കായി നടത്തിയ നേതൃ ശിൽപശാല ഹികമിയ്യ കാമ്പസിൽ ഉൽഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം.

The Taliban ideology has no Islamic backing; Ponmala Abdulqadir Musliyar
Representational Image

പിറന്ന നാടിന്റെ സംരക്ഷണം ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്. വിശ്വാസ ബാധ്യതാ നിർവഹണത്തിന്റെ ഭാഗമായി വൈദേശിക ആധിപത്യത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യസമര ഭടൻമാരെ സത്യ വിരുദ്ധമായ ആരോപണം നടത്തി അവഹേളിക്കുന്ന നടപടി ലജ്‌ജാകരമാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്‌തവരുടെ ദേശസ്‌നേഹം ചോദ്യം ചെയ്യുന്നതാണ് യഥാർഥത്തിലുള്ള രാജ്യദ്രോഹം. ഇത്തരക്കാർക്കെതിരെ മുഴുവൻ മനുഷ്യരുടെയും ഐക്യനിര ശക്‌തിപ്പെടുത്തി രാജ്യത്തെ വീണ്ടെടുക്കാൻ ഒരു മിച്ച് നിൽക്കണമെന്നും ഇദ്ദേഹം ഓർമപ്പെടുത്തി.

ജീവിതവിശുദ്ധി മാതൃകയാക്കി നാടിന്റെയും സമൂഹത്തിന്റെയും സമാധാനത്തിനും സൗഹാർദ്ദ പൂർണമായ പുരോഗതിക്കുമുള്ള സൽപ്രവർത്തനങ്ങൾക്ക് ഊർജസ്വലതയോടെ രംഗത്തിറങ്ങാൻ കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളും പ്രവർത്തകരും മുന്നിലുണ്ടാവണമെന്നും മുസ്‌ലിയാർ ആവശ്യപ്പെട്ടു.

The Taliban ideology has no Islamic backing; Ponmala Abdulqadir Musliyar
താലിബാൻ ഭീകരവാദികൾ ആയുധങ്ങളുമായി കാബൂളിൽ

കെകെഎസ് തങ്ങളുടെ പ്രാർഥനയോടെയാണ് ശിൽപശാലക്ക് തുടക്കമായത്. ജില്ല ഉപാധ്യക്ഷൻ സികെയു മൗലവി മോങ്ങം അധ്യക്ഷത വഹിച്ചു. പ്രസ്‌ഥാനം ചരിത്രം, വർത്തമാനം, സംഘാടനം, പരീശീലനം എന്നീ സെഷനുകൾക്ക് വടശ്ശേരി ഹസൻ മുസ്‌ലിയാർ, കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, എംഎൻ കുഞ്ഞുമുഹമ്മദ് ഹാജി, പിഎം മുസ്‌തഫ കോഡൂർ , പികെഎം സഖാഫി ഇരിങ്ങല്ലൂർ, കെപി ജമാൽ കരുളായി എന്നിവർ നേതൃത്വം നൽകി.

സമാപന സംഗമം സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരിയുടെ അധ്യക്ഷതയിൽ സംസ്‌ഥാന സെക്രട്ടറി അബ്‌ദുറഹ്‌മാൻ ഫൈസി വണ്ടൂർ ഉൽഘാടനം ചെയ്‌തു. വിപിഎം ഇസ്ഹാഖ്, തജ്‌മൽ ഹുസൈൻ, അബ്‌ദുൽ അസീസ് ഹാജി, അശ്‌റഫ് മുസ്‌ലിയാർ കാരക്കുന്ന് എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ കിഴക്കൻ മേഖലയിലെ 11 സോണുകളിൽ നിന്നുള്ള ഭാരവാഹികളാണ് ശിൽപശാലയിൽ പങ്കെടുത്തത്.

The Taliban ideology has no Islamic backing; Ponmala Abdulqadir Musliyar
താലിബാൻ ഭീകരവാദ സംഘടനയുടെ രാഷ്‌ട്രീയകാര്യ ഡെപ്യൂട്ടി ചീഫ്, മുല്ല അബ്‌ദുൽ ഗനി ബറാദർ മറ്റു അംഗങ്ങൾക്കൊപ്പം

നാളെ വ്യാഴം, വെട്ടിച്ചിറ മജ്‌മഇൽ പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ള പത്ത് സോൺ നേതാക്കൾക്കുള്ള പരീശീലനം (നേതൃ ശിൽപശാല) നടക്കും. പിഎസ്‌കെ ദാരിമി എടയൂരിന്റെ അധ്യക്ഷതയിൽ സമസ്‌ത മുശാവറ അംഗം ചെറുശോല അബ്‌ദുൽ ജലീൽ സഖാഫി ഉൽഘാടനം ചെയ്യും. സുലൈമാൻ സഖാഫി മാളിയേക്കൽ, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, ബശീർ ഹാജി പടിക്കൽ, മുഹമ്മദ് മുന്നിയൂർ അലിയാർ കക്കാട് എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

Most Read: സുപ്രീം കോടതിക്ക് മുന്നിൽ ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE