മുസാഫർനഗർ കലാപം; 77 കേസുകൾ പിൻവലിച്ച് യുപി സർക്കാർ

By News Desk, Malabar News
Muzaffarnagar_riot
Representational Image
Ajwa Travels

ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ 2013ൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിച്ച് യുപി സർക്കാർ. രജിസ്‌റ്റർ ചെയ്‌ത 77 കേസുകൾ സർക്കാർ പിൻവലിച്ചതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവിൽ കാരണങ്ങളൊന്നും വ്യക്‌തമാക്കിയിട്ടില്ല.

കലാപത്തിൽ ആകെ 510 കേസുകളാണ്​ എടുത്തതെന്നും 6,869 പേരെ പ്രതി ചേർത്തിട്ടുണ്ടെന്നും, സുപ്രീം കോടതി അമിക്കസ്​ ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയക്ക് വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷക സ്‌നേഹ കലിത കോടതിയെ അറിയിച്ചു. 510 കേസുകളിൽ 175 എണ്ണത്തിൽ കുറ്റപത്രവും 165 എണ്ണത്തിൽ അന്തിമ റിപ്പോർട്ടും സമർപ്പിച്ചു. 170 കേസുകൾ റദ്ദാക്കുകയും ചെയ്​തു.

തുടര്‍ന്നാണ്, സിആർപിസിയിലെ 321ആം വകുപ്പ്​ പ്രകാരം 77 കേസുകള്‍ പിൻവലിച്ചതായി സർക്കാർ അറിയിച്ചത്. ഈ കേസുകൾ ഹൈക്കോടതി പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും അമിക്കസ്​ ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.

2013 ഓഗസ്‌റ്റിൽ മുസാഫർ നഗറിൽ ഹിന്ദു- മുസ്‌ലിം സമുദായങ്ങൾ തമ്മിലുണ്ടായ വംശീയ സംഘർഷമാണ് ‘മുസാഫർ നഗർ’ കലാപം. 42 മുസ്‌ലിമുകളും 20 ഹിന്ദുക്കളും ഈ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും പതിനായിരക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടിയും വന്നു. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും രൂക്ഷമായ ലഹളയായിരുന്നു ഇത്.

കലാപത്തെ തുടർന്ന് സംസ്‌ഥാനത്ത്‌ ആദ്യമായി സൈന്യത്തെ വിന്യസിക്കേണ്ടി വന്നു. കലാപം നിയന്ത്രിക്കുന്നതിൽ വീഴ്‌ച വരുത്തിയ അന്നത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. സെപ്‌റ്റംബർ 17 വരെ കലാപം നീണ്ടുനിന്ന കലാപത്തിൽ ഒരു മാദ്ധ്യമ പ്രവർത്തകയും കൊല്ലപ്പെട്ടിരുന്നു.

Also Read: കൂലി ചോദിച്ചു; ബിഹാറില്‍ ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE