യുപി കലാപത്തിന് ഇരയായ കുട്ടികൾക്ക് സ്‌കൂൾ നിർമിച്ച് ഔർ ഇന്ത്യ ഫൗണ്ടേഷൻ

By News Desk, Malabar News
Ajwa Travels

ലക്‌നൗ: ഉത്തർപ്രദേശിലെ കലാപത്തിന് ഇരയായ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഔർ ഇന്ത്യ ഫൗണ്ടേഷൻ. കാന്ധ്‌ലയിൽ സ്‌കൂൾ നിർമാണം പുരോഗമിക്കുകയാണ്. ആധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങിയാണ് സ്‌കൂളിന്റെ നിർമാണം. അവസാനഘട്ട നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

2013ൽ ഉത്തർപ്രദേശിലെ മുസാഫർനഗറിലുണ്ടായ കലാപത്തിൽ സർവവും നഷ്‌ടപെട്ടവർക്ക് കൈത്താങ്ങായാണ് കേരളത്തിൽ നിന്നുള്ള ഔർ ഇന്ത്യ ഫൗണ്ടേഷൻ പ്രവർത്തകർ എത്തിയത്. ഭക്ഷണവും കമ്പിളി പുതപ്പുമൊക്കെയാണ് ആദ്യം എത്തിച്ചത്. സഹായങ്ങൾ സ്വീകരിച്ചവരുടെ പ്രധാന അഭ്യർഥനകളിൽ ഒന്നായിരുന്നു അവരുടെ മക്കളുടെ വിദ്യാഭ്യാസം.

നിസഹായരായ ആ മനുഷ്യരുടെ ആവശ്യം ഔർ ഇന്ത്യ ഫൗണ്ടേഷൻ ഏറ്റെടുത്തു. ആ പ്രതീക്ഷയാണ്‌ പച്ചപ്പുകൾ നിറഞ്ഞ പുൽമൈതാനത്തിന് നടുവില്‍ നിര്‍മിച്ച ഔർ ഇന്ത്യാ ഇന്റർനാഷണൽ സ്‌കൂൾ. പ്രദേശത്ത് തൊഴിൽരഹിതരായ യുവാക്കൾക്ക് സാങ്കേതിക വിദ്യകൾ പഠിപ്പിക്കുന്നതിന് മൊബൈൽ പരിശീലന കേന്ദ്രമായ ബിറ്റ്‌കോ ആൻഡ് ബിഡ്‌കോയുമായി സഹകരിച്ച് സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ കൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Also Read: ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്ക് 317 കോടിയുടെ പാക്കേജ്; പ്രഖ്യാപനവുമായി സ്‌റ്റാലിന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE