സുപ്രീം കോടതിക്ക് മുന്നിൽ ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

By Syndicated , Malabar News
sc-suicide-woman-dies
Ajwa Travels

ന്യൂഡെൽഹി: സുപ്രീം കോടതിക്ക് മുന്നിൽ സുഹൃത്തിനൊപ്പം ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. തീകൊളുത്തി മരിക്കാൻ ശ്രമിച്ച യുവതിക്കു 85% പൊള്ളലേറ്റിരുന്നു. ഡെൽഹി ആർഎംഎൽ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം.

ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയായ തന്നെ ഘോസി എംപി അതുൽ റായ് ബലാൽസംഗം ചെയ്‌തുവെന്നും ഇക്കാര്യത്തിൽ പരാതി നൽകിയപ്പോൾ യുപി പൊലീസ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ആരോപിച്ച് ഓഗസ്‌റ്റ് 16ന് യുവതി ഫേസ്ബുക്കിൽ ലൈവ് വന്നിരുന്നു. ശേഷമാണ് സുപ്രീം കോടതി ഡി ഗേറ്റിന് മുന്നിൽവെച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് യുവതിയും സുഹൃത്തും ആത്‍മഹത്യക്ക് ശ്രമിച്ചത്. സുഹൃത്ത് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

Read also: അഫ്‌ഗാനിൽ നിന്ന് വരുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റെയ്ൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE