തൊട്ടിൽപ്പാലം: പക്രംതളം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുറ്റ്യാടി ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറിനാണ് ആറാം വളവിൽ വെച്ച് തീപിടിച്ചത്.
കൂരാച്ചുണ്ട് നിന്ന് വെള്ളമുണ്ടയ്ക്ക് പോവുകയായിരുന്ന ട്രാവലറിനാണ് തീപിടിച്ചത്. ട്രാവലറിൽ 24 ആളുകൾ ഉണ്ടായിരുന്നു. മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ ഇറങ്ങി ആളുകളെ പെട്ടെന്ന് വാഹനത്തിൽ നിന്ന് ഇറക്കുകയായിരുന്നു.
തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ആളുകളെ പെട്ടെന്ന് ഇറക്കിയതിനാൽ വൻ അപകടമാണ് ഒഴിവായത്. കുറ്റ്യാടി കുമ്പളത്തെ പികെ സുബൈറിന്റെ ഉടമസ്ഥതയിലുള്ള ട്രാവലറിനാണ് തീപിടിച്ചത്.
Most Read: പഞ്ചാബിലെ കോടതിയിൽ സ്ഫോടനം; രണ്ട് പേർ മരിച്ചു






































