ന്യൂഡെൽഹി: പുനഃസംഘടനക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. അഞ്ചോളം സംസ്ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കനിരിക്കെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് സർക്കാർ ശ്രമം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ഇന്നത്തെ യോഗത്തിൽ മുഖ്യമായും ചർച്ചയാവുക. മന്‍സൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രിയായി ചുമതലയേറ്റു.
നിരവധി പുതുമുഖങ്ങളാണ് മന്ത്രിസഭയിൽ എത്തിയിരിക്കുന്നത്. ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് വ്യോമയാനമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്. മലയാളിയായ രാജീവ് ചന്ദ്രശേഖറാണ് ഐടി സഹമന്ത്രി. രാസവള വകുപ്പിന്റെ ചുമതലയും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യക്കാണ്. അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയാകും.
വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായി സ്മൃതി ഇറാനി തുടരും. ധര്‍മേന്ദ്ര പ്രധാനാണ് വിദ്യാഭ്യാസ മന്ത്രി. അനുരാഗ് ഠാക്കൂറാണ് പുതിയ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി. നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, നിര്‍മല സീതാരാമന്, എസ് ജയശങ്കര്‍ തുടങ്ങിയവരുടെ വകുപ്പുകളില്‍ മാറ്റമില്ല.
ഹര്‍ദിപ് സിംഗ് പുരി പെട്രോളിയം, ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന മന്ത്രാലയം, സര്‍ബാനന്ദ സോനോവാള്‍ ജലഗതാഗതം എന്നിവ കൈകാര്യം ചെയ്യും. വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരനൊപ്പം മീനാക്ഷി ലേഖിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Read Also: നൂറും കടന്ന് ഇന്ധനവില മുകളിലേക്ക്; ഇന്നും വില വർധിപ്പിച്ചു







































