
മലപ്പുറം: അക്ഷരകലയുടെ വിസ്‌മയം തീര്‍ത്ത് മഅ്ദിന്‍ കലിഗ്രഫി എക്‌സിബിഷൻ പൂർത്തിയായി. രാവിലെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം ചെയ്‌ത എക്‌സിബിഷൻ വൈകിട്ട് ആറിനാണ് അവസാനിച്ചത്. സുലുസ്, ദിവാനി, റുക്കഅ്, ഫാരിസി, മോഡേണ്‍ ആര്‍ട്ടായ സുമ്പുലി തുടങ്ങി കലിഗ്രഫിയുടെ ആയിരത്തിലേറെ ഫ്രൈമുകളും ഹാന്‍ഡി ക്രാഫ്റ്റും അക്ഷരകലയുടെ സ്‌നേഹിക്കുന്നവർക്ക് വിരുന്നായി മാറി.
“ആഗോള തലത്തില്‍ കലിഗ്രഫിയുടെ സ്വാധീനം മികവുറ്റതാണെന്നും പൈതൃക പാരമ്പര്യ കലാരൂപമായ കലിഗ്രഫിക്ക് പ്രചാരം നല്‍കേണ്ടത് അക്ഷര സ്‌നേഹികളുടെ കടമയാണെന്നും“ എക്‌സിബിഷൻ ഉൽഘാടനം ചെയ്‌തു കൊണ്ട് ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. പ്രശസ്‌ത കലിഗ്രഫി കലാകാരൻമാരായ കരീംഗ്രഫിയും സ്വബാഹ് ആലുവയും വിശിഷ്‌ടാതിഥികളായി പങ്കെടുത്തു.

കരീംഗ്രഫിയുടെ ലൈവ് കലിഗ്രഫി റൈറ്റിംഗും വൈവിധ്യമായി. മുള, പട്ടിക, കയര്‍, തെര്‍മോക്കോള്‍ തുടങ്ങിയ വസ്‌തുക്കൾ കൊണ്ട് നിര്‍മിച്ച പ്രവേശന കവാടവും സ്‌റ്റേജും മറ്റ് ഡെക്കറേഷന്‍ വര്‍ക്കുകളും തീര്‍ത്തും കലാചാരുത നിറച്ച പ്രതീതിയായിരുന്നു. പ്രവേശന കവാടത്തിനോടടുത്ത ഭീമന്‍ സുമ്പുലി കാലിഗ്രഫി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
മലയാള കലിഗ്രഫിയുടെ പിതാവെന്നറിയപ്പെടുന്ന ആർട്ടിസ്‌റ്റ് ഭട്ടതരിയുടെ എഴുത്തുകളും എക്‌സിബിഷനെ ശ്രദ്ധേയമാക്കി. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രഗൽഭരായ കലിഗ്രഫി കലാകാരൻമാരുടെ അറബി, മലയാളം, ഇംഗ്ളീഷ് ഭാഷകളിലുള്ള വ്യത്യസ്‌ത കലിഗ്രഫികള്‍ എക്‌സിബിഷന് മനോഹാരിതയേകി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിരവധി പേരാണ് കലിഗ്രഫി എക്‌സിബിഷൻ സന്ദര്‍ശിക്കാൻ എത്തിയത്.

കലിഗ്രഫി രംഗത്തേക്ക് കടന്നു വരുന്ന പുതുമുഖങ്ങള്‍ക്കും ഈ രംഗത്ത് മുദ്ര പതിപ്പിച്ചവർക്കും എക്‌സിബിഷൻ വലിയ പ്രചോദനമായി. സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്‌ടർ അബൂബക്കര്‍ സഖാഫി അരീക്കോട്, മഅ്ദിന്‍ പബ്ളിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൈതലവി കോയ കൊണ്ടോട്ടി, ഏബ്ള്‍ വേള്‍ഡ് സിഇഒ ഹസ്‌റത്ത്, ഉമര്‍ മേല്‍മുറി, ഉനൈസ് കോട്ടയം, മഅ്ദിന്‍ കലിഗ്രഫി ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്‌ടർ അന്‍ഫസ് വണ്ടൂര്‍, മുഹ്‌സിന്‍ അദനി എന്നിവര്‍ പ്രസംഗിച്ചു.
കലിഗ്രഫി
എഴുത്തുമായി ബന്ധപ്പെട്ട ഒരു കലാരൂപമാണ് കലിഗ്രാഫി. ബ്രഷ്, മൂർച്ചയുള്ള, എഴുത്ത് ഉപകരണം എന്നിവ ഉപയോഗിച്ചു എഴുത്തുകൾ ഡിസൈൻ ചെയ്യുകയും എഴുതുകയും ചെയ്യുന്ന കലയാണ് കലിഗ്രഫി. ഒന്നാം നൂറ്റാണ്ടോടെ റോമൻ കൊത്തുപണികളിൽ ലാറ്റിൻ അക്ഷരമാല കൊണ്ടുള്ള കലിഗ്രഫിയാണ് ചരിത്രത്തിലെ തെളിവായി ലഭ്യമായത്.
ചൈനീസ് നാഗരികതയിലും കലിഗ്രഫി ഉണ്ടായിരുന്നെങ്കിലും അക്ഷരങ്ങളെ ഒറ്റയൊറ്റയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. നാലും, അഞ്ചും നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ ബൈബിൾ പകർത്തിയെഴുത്തിലും കലിഗ്രഫി ഉപയോഗിച്ചിരുന്നു. എന്നാൽ, അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്.

ഖുർആൻ രേഖപ്പെടുത്താൻ അറബി ലിപി വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആരംഭിച്ച ലിപി പരിഷ്‌കരണ ശ്രമങ്ങളിൽ നിന്നുമാണ് അറബി കലിഗ്രഫി ഇന്നത്തെ രീതിയിലേക്ക് വികസിച്ച് വന്നത്. ഖുർആൻ പതിപ്പുകൾ, മദ്രസകൾ, മസ്‌ജിദുകൾ എന്നിവ അലങ്കരിക്കുന്നതിന് ചിത്രങ്ങളുടെ രൂപത്തിൽ കലിഗ്രഫി ഉപയോഗിക്കാൻ ആരംഭിച്ചതോടെയാണ് ഇതൊരു കലാരൂപമായി വികസനം പ്രാപിച്ചത്.
Most Read: മതവികാരം വ്രണപ്പെടുത്തിയ കേസ്; മുനവർ ഫാറൂഖി ജയിൽ മോചിതനായി