മഞ്ചേരി: യുവാവ് ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കുളം മസ്‌ജിദിന് സമീപം താമസിക്കുന്ന നസീഫ് ആണ് മരിച്ചത്. 35 വയസായിരുന്നു.
വെള്ളിയാഴ്‌ച രാത്രി എട്ടോടെയാണ് ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ നസീഫ് തളര്‍ന്നു വീണത്. ഉടന്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് നസീഫിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കെഎന്‍എം മണ്ഡലം പ്രസിഡണ്ട് കോമു മൗലവിയുടെ മകനായ നസീഫ് വണ്ടൂര്‍ പിവിഎന്‍ ഹോണ്ടയില്‍ ജോലി ചെയ്‌ത് വാരികയായിരുന്നു. റിട്ട അധ്യാപികയായ ഫാത്തിമക്കുട്ടിയാണ് മാതാവ്. ഭാര്യ: ഷംല (പാണ്ടിക്കാട്) മക്കള്‍: ഫാത്തിമ നൂഹ, നിഹ. സഹോദങ്ങള്‍: ഷഫീഖ്, ഷാഹിദ, നസീബ, നഹീം.
Malabar News: ഷിഗല്ല രോഗം: ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം; ജില്ലാ മെഡിക്കല്‍ ഓഫീസർ