അബുദാബി : ലൈറ്റ് ഇടാതെ രാത്രികാലങ്ങളിൽ വാഹനമോടിച്ചാൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി അബുദാബി. 500 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ളാക്ക് പോയിന്റും ശിക്ഷയായി നൽകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയമലംഘകരെ പിടികൂടുന്നതിനായി നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചതായും അധികൃതർ വ്യക്തമാക്കി.
ശിക്ഷ ലഭിച്ച ശേഷം ഒരു വർഷത്തിനിടെ വീണ്ടും നിയമലംഘനം ആവർത്തിച്ചാൽ കേസ് ഫയൽ ട്രാഫിക് പ്രോസിക്യൂഷന് കൈമാറുന്നതടക്കം കടുത്ത നടപടികൾ ഉണ്ടാകും. ലൈറ്റ് ഇടാതെ രാത്രിയിൽ വാഹനം ഓടിക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്കും ഇക്കാര്യം അധികൃതരെ അറിയിക്കാം. 999 എന്ന നമ്പറിലാണ് നിയമലംഘനം റിപ്പോർട് ചെയ്യാനായി ബന്ധപ്പെടേണ്ടത്.
Read also : ഐഷയെ അറസ്റ്റ് ചെയ്യില്ല; ദ്വീപിൽ നിന്ന് മടങ്ങാനും അനുമതി








































