യുഎഇ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതുമൂലം ദൂരക്കാഴ്‌ച പരിധി കുറയുമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്‌ച 1000 മീറ്ററില്‍ താഴെയെത്തുന്ന പ്രദേശങ്ങളുടെ ഭൂപടം കാലാവസ്‌ഥാ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്.
കാലാവസ്‌ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം യുഎഇയിലെ ദുബായ് അല്‍ ഐന്‍ റോഡ്, നസ്‌വ, ലാഹ്ബാബ്, അല്‍ ലിസൈലി, ഷാര്‍ജയിലെ മദാം, അല്‍ ഫയാഹ്, അല്‍ ദൈദ് എന്നീ മേഖലകളിലാണ് കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുക. മൂടല്‍ മഞ്ഞ് കനക്കുന്നതോടെ ദൂരക്കാഴ്‌ച കുറയും. അതിനാല്‍ തന്നെ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. മൂടല്‍മഞ്ഞ് നിലനില്‍ക്കുന്ന സ്‌ഥലങ്ങളില്‍ വാഹനങ്ങള്‍ പരമാവധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ ഓടിക്കാന്‍ പാടുള്ളൂ എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read also : വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; പ്രതികൾ പിടിയിൽ