ന്യൂഡെൽഹി: റഫാല്‍ ഇടപാടില്‍ ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നം വെച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ താടിയുടെയും റഫാല്‍ വിമാനത്തിന്റെയും ചിത്രം പങ്കുവെച്ച് കള്ളന്റെ താടിയെന്നാണ് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഫ്രഞ്ച് പ്രോസിക്യൂഷന് സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് റഫാല്‍ ഇടപാട് അന്വേഷിക്കുന്നത്. ഇതിന്റെ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് രാഹുലിന്റെ വിമർശനം.
View this post on Instagram
7.8 ബില്യൺ യൂറോ വിലവരുന്ന 36 യുദ്ധ വിമാനങ്ങൾക്കായുള്ള റഫാൽ കരാർ 2016ലാണ് ഇന്ത്യൻ സർക്കാരും ഫ്രഞ്ച് വിമാന നിർമാതാക്കളായ ദസോ ഏവിയേഷനും തമ്മിൽ ഒപ്പുവച്ചത്.
ജൂണിൽ ഫ്രാൻസ് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ച വാർത്തകൾ പുറത്തു വന്നതോടെ കരാർ സംബന്ധിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് ശനിയാഴ്ച കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Read Also: ഭീമാ കൊറഗാവ് കേസ്; ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ ചികിൽസ നീട്ടി







































