തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ കൂടി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. നേരത്തെ 48 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോൺഗ്രസിന് 63 സീറ്റുകളിൽ സ്‌ഥാനാർഥികളായി.
സൈനിക സ്‌കൂൾ- ജി. രവീന്ദ്രൻ നായർ, ഞാണ്ടൂർകോണം-പിആർ പ്രദീപ്, ചെമ്പഴന്തി- കെ.ശൈലജ, മണ്ണന്തല- വനജ രാജേന്ദ്രബാബു, തുരുത്തുമ്മൂല- മണ്ണാമൂല രാജേഷ്, വലിയവിള- വി. മോഹനൻ തമ്പി, നേമം- ഷജീർ, മേലാംകോട്- ജി. പത്‌മകുമാർ, കാലടി- എസ്. സുധി, കരുമം- സിഎസ് ഹേമ, വെള്ളാർ-ഐ രജ്‌ഞിനി, കളിപ്പാൻകുളം- യുഎസ് രേഷ്‌മ, കമലേശ്വരം- എ. ബിനുകുമാർ, ചെറുവയ്‌ക്കൽ- കെഎസ് ജയകുമാരൻ, അലത്തറ- വി.ജി പ്രവീണ സുനിൽ എന്നിവരെയാണ് ഇന്ന് സ്‌ഥാനാർഥികളായി ഡിസിസി പ്രസിഡണ്ട് എൻ ശക്‌തൻ പ്രഖ്യാപിച്ചത്.
ആർഎസ്‌പി അഞ്ച് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. കുറുവൻകോണം- എസ്. മായ, കരിക്കകം- ദേവിക സുനിൽ, അമ്പലത്തറ- ബി. ഷീജ, പുഞ്ചക്കരി- സിമി എസ്. ശിവൻ, ആറ്റിപ്ര-എസ്. സത്യപാൽ എന്നിവരാണ് ആർഎസ്‌പി സ്‌ഥാനാർഥികൾ. സിഎംപിക്ക് മൂന്ന് സീറ്റുമാണുള്ളത്. തൈക്കാട്- എംആർ മനോജ്, ഇടവക്കോട്- വിആർ സിനി, കണ്ണമൂല- സിടി സോണി എന്നിവരാണ് മൽസരിക്കുന്നത്.
Most Read| ഇതൊക്കെ സിമ്പിൾ… തിരുവസ്‌ത്രത്തിൽ സബീന കുതിച്ചത് സ്വർണ തിളക്കത്തിലേക്ക്







































