തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. കേന്ദ്രം അനുവദിച്ച മൂന്നരലക്ഷം ഡോസ് വാക്സിൻ കൂടി തിരുവനന്തപുരത്ത് എത്തി. കോവിഷീല്‍ഡ് വാക്സിനാണ് എത്തിച്ചത്. 45 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണിത്.
മേഖലാ സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്സിൻ ഇന്ന് മറ്റ് ജില്ലകളിലേക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
തിരുവനന്തപുരത്ത് ഇന്ന് 98 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നടക്കുക. അടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലെ കൂടുതല്‍ കേന്ദ്രങ്ങളിലും വാക്സിൻ നല്‍കാനാകും. ക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം ജില്ലകളിലും കുത്തിവെപ്പ് നിലച്ചിരുന്നു. മൂന്നരലക്ഷം ഡോസ് വാക്സിൻ എത്തിയതോടെ സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം ആയിരിക്കുകയാണ്.
Read Also: കോവിഡ് രണ്ടാം തരംഗം മോദിയെ അപമാനിക്കാൻ ചൈന ഉണ്ടാക്കിയത്; വിജയവർഗിയ







































