തിരുവനന്തപുരം: ഇന്ന് മുതൽ 10 വരെ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. കേരളം ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിലാണ് വ്യാപക മഴക്ക് സാധ്യത ഉള്ളതെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള-കർണാടക തീരങ്ങളിൽ നാളെ മുതൽ 10 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.
Most Read: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി