പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി

By Trainee Reporter, Malabar News
hartal
Representational image
Ajwa Travels

പത്തനംതിട്ട: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിക്കെതിരെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

ഓരോ സംരക്ഷിത വനത്തിലും ഒരു കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖല നിർബന്ധമെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിക്കെതിരെ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ റിവിഷൻ ഹരജി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. നീലഗിരി വനനശീകരണത്തിനെതിരെ പരേതനായ ഗോദവർമൻ തിരുമുൽപ്പാട് സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഓരോ സംരക്ഷിത വനത്തിലും ഒരു കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖല നിർബന്ധക്കണം. പരിസ്‌ഥിതിലോല മേഖലക്കുള്ളിൽ സ്‌ഥിര നിർമാണങ്ങൾ അനുവദിക്കരുത്, പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്ററുടെ അനുമതിയോടെ മാത്രമേ തുടർന്നാണ് മതിയെന്നും വിധിയിൽ പറയുന്നുണ്ട്.

Most Read: കർണാടകയിൽ റോഡിന് ഗോഡ്‌സെയുടെ പേര്; പ്രതിഷേധം, കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE