കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ല; മന്ത്രി ഷിബു ബേബി ജോൺ

വന്യജീവി ആക്രമണങ്ങളിൽ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി നഷ്‌ടപരിഹാരത്തുക വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

By Senior Reporter, Malabar News
SHIBU-baby-john

തിരുവനന്തപുരം: പരിസ്‌ഥിതിലോല നിയമങ്ങളുടെ പേരിൽ കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. നിർബന്ധിത ഭൂമി ഏറ്റെടുക്കൽ ഉണ്ടാകില്ലെന്നും ഏതെങ്കിലും സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ അർഹമായ നഷ്‌ടപരിഹാരം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

കർഷക സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് വനംമന്ത്രി നിർണായകമായ ഉറപ്പുകൾ നൽകിയത്. വന്യജീവി ആക്രമണങ്ങളിൽ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി നഷ്‌ടപരിഹാരത്തുക വർധിപ്പിക്കുമെന്നും ചർച്ചയിൽ തീരുമാനമായി.

കർഷകരുടെ ആശങ്കകൾ പൂർണമായും പരിഹരിക്കുമെന്നും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE