ഇടുക്കിയിൽ ഹർത്താൽ പൂർണം; കടകൾ തുറന്നില്ല, ദീർഘദൂര സർവീസുമായി കെഎസ്ആർടിസി

പരിസ്‌ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും കെഡസ്ട്രൽ മാപ്പിലുള്ള ആശയക്കുഴപ്പവും പൂർണമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്‌തത്.

By Senior Reporter, Malabar News
hartal
Representational image

ചെറുതോണി: ഇടുക്കി ജില്ലയിൽ സിപിഎം ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ജില്ലാ സ്‌കൂൾ കായികമേള, അടിമവ്യാപാര നിരോധന വാർഷികാഘോഷത്തിനായി പോകുന്ന പിആർഡിഎസ് വാഹനങ്ങൾ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി സിപിഎം അറിയിച്ചു.

പരിസ്‌ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും കെഡസ്ട്രൽ മാപ്പിലുള്ള ആശയക്കുഴപ്പവും പൂർണമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. ഇക്കോ സെൻസിറ്റീവ് സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഏഴാമത് കരട് വിജ്‌ഞാപനം പുറത്തിറക്കിയിട്ടും ഭേദഗതികൾ സമർപ്പിക്കുന്നതിൽ വ്യക്‌തത വരുത്തിയിട്ടില്ലെന്ന ആക്ഷേപം ശക്‌തമാണ്.

ഡിജിറ്റൽ കെഡസ്ട്രൽ മാപ്പ് പ്രസിദ്ധീകരിക്കുന്നത് വൈകിയതിലും അതിൽ നിലനിൽക്കുന്ന അവ്യക്‌തതകളിലും ജനങ്ങൾക്ക് കടുത്ത അമർഷമുണ്ട്. ഇതോടൊപ്പം ജനവാസ മേഖലകളിൽ കാട്ടാനശല്യം തടയുന്നതിൽ പരാജയപ്പെടുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്‌ത കലക്‌ടറുടെ നിലപാടുകൾക്ക് എതിരെയും പ്രതികരിച്ചുകൊണ്ടാണ് ഹർത്താൽ.

ഹർത്താലിന്റെ ആദ്യ മണിക്കൂറുകളിൽ ജില്ലയിലെ പ്രധാന കടകമ്പോളങ്ങളെല്ലാം പൂർണമായും അടഞ്ഞുകിടക്കുകയാണ്. എന്നാൽ, പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ദീർഘദൂര കെഎസ്ആർടിസി ബസുകളും ഹൈറേഞ്ചിലേക്കുള്ള പ്രത്യേക കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്നുണ്ട്. തൊടുപുഴ നഗരത്തിൽ ഓട്ടോറിക്ഷ സർവീസുകൾ ഭാഗികമായി നടക്കുന്നുണ്ട്.

ജില്ലയിൽ സേ പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്കും, നെടുങ്കണ്ടത്ത് നടക്കുന്ന ജില്ലാ കായികമേളയിൽ പങ്കെടുക്കാൻ എത്തുന്ന താരങ്ങൾക്കും തടസമില്ലാതെ സഞ്ചരിക്കാം. കൂടാതെ, മുൻകൂട്ടി മുറികളും യാത്രയും ബുക്ക് ചെയ്‌ത്‌ എത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ തടയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നു.

Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE