ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം; 19ന് ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ

By Trainee Reporter, Malabar News
One more death in wild elephant attack; Hartal tomorrow in Wayanad
Representational Image
Ajwa Travels

തൊടുപുഴ: ഭൂപ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചു ഈ മാസം 19ന് ഇടുക്കി ജില്ലയിൽ കോൺഗ്രസ് ഹർത്താൽ. 16ന് ദേവികുളം ആർഡിഒ ഓഫീസിലേക്ക് മാർച്ചും നടത്തും. ചെറുതോണിയിൽ ഇന്ന് ചേർന്ന ഡിസിസി യോഗത്തിലാണ് തീരുമാനം. 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

കഴിഞ്ഞ ഏഴ് വർഷമായി ഇടുക്കിയിലെ കർഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ മൂന്നാർ മേഖലയുടെ പേര് പറഞ്ഞു 13 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് നേതാക്കൾ പറയുന്നു. ഡിജിറ്റൽ സർവേയിലൂടെ കർഷകന്റെ കൈവശമിരിക്കുന്ന പട്ടയമല്ലാത്ത ഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു.

Most Read| അതിഥി തൊഴിലാളി രജിസ്ട്രേഷൻ; തീവ്രയജ്‌ഞത്തിന് നാളെ തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE