തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്‌ഥാനാർഥിയെ ഇന്നറിയാം. ഇന്ന് രാവിലെ എറണാകുളത്ത് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷം സ്‌ഥാനാർഥിയെ പ്രഖാപിച്ചേക്കും. യുഡിഎഫിന്റെ സ്‌ഥാനാർഥിയായി അന്തരിച്ച പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെയാണ് തിരഞ്ഞെടുത്തത്.
ഭാരത് മാതാ കോളജ് മുൻ അദ്ധ്യാപിക കൊച്ചുറാണി ജോസഫ്, ഡിവൈഎഫ്ഐ ജില്ലാ നേതാവ് കെഎസ് അരുൺകുമാർ, കൊച്ചി മേയർ എം അനിൽകുമാർ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. പാർട്ടി സംസ്‌ഥാന സെന്ററിന്റെ അംഗീകാരത്തോടെയാവും പ്രഖ്യാപനം. നാളെ തലസ്‌ഥാനത്ത് ചേരുന്ന സിപിഐഎം സംസ്‌ഥാന സെക്രട്ടേറിയേറ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ രൂപീകരിക്കുമെന്നാണ് റിപ്പോർട്. ഇടതുമുന്നണി കൺവീനർ ഇപി ജയരാജനാണ് മണ്ഡലത്തിന്റെ പൂർണ മേൽനോട്ട ചുമതല.
Read also: ആവേശമായി തൃശൂർ പൂരം; ഇന്ന് കൊടിയേറും