തിരുവനന്തപുരം: ബസ് ചാർജ് വർധനയ്ക്ക് മന്ത്രിസഭാ യോഗം അനുമതി നൽകിയതിന് പിന്നാലെ കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ നിരക്കിൽ കുറവ് വരുത്തുമെന്ന് വ്യക്തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധനയെ തുടർന്ന് ഉണ്ടാകുന്ന തിരിച്ചടി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തീരുമാനം എടുത്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറത്തിറങ്ങുമെന്നും, മെയ് ഒന്നാം തീയതി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.
ബസുകളുടെ മിനിമം ചാർജ് 10 രൂപയാക്കി ഉയർത്തും. കൂടാതെ കിലോമീറ്ററിന് ഒരു വീതവും കൂടും. ഒപ്പം തന്നെ ഓട്ടോ ചാർജ് 25 രൂപയിൽ നിന്നും 30 രൂപയായും, ടാക്സി ചാർജ് 200 രൂപയായും ഉയർത്തും.
Read also: കശുവണ്ടി ശേഖരിക്കാൻ അസി. കമാൻഡന്റ്; വിവാദത്തിന് പിന്നാലെ പുതിയ ഉത്തരവ്







































