പാണത്തൂര്‍: പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. 12.30ഓടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുതര അസ്‌ഥയിലുള്ളവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ബസില്‍ ഉണ്ടായിരുന്ന മുപ്പതോളം പേർക്ക് പരുക്കുണ്ടെന്നാണ് പ്രാഥമിക വിവരം. അപകടസ്‌ഥലത്ത് നിന്നും അബോധാവസ്‌ഥയില്‍ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. പരുക്കേറ്റ നിരവധി പേരെ കര്‍ണാടകയിലെ വിവിധ ആശുപത്രികളിലും എത്തിച്ചിട്ടുണ്ട്. കുത്തനെയുള്ള ഇറക്കത്തില്‍ വെച്ച് ബസിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് മറിയുകയായിരുന്നു. ബസ് മറിഞ്ഞ വീടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല.
Malabar News: കോട്ടക്കലിൽ ഷോപ്പിംഗ് കോംപ്‌ളക്‌സിന് തീ പിടിച്ചു