ശബരിമല തീര്‍ഥാടകരുടെ ബസപകടം; എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ല

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബസിന്റെ വലതുവശത്തെ സൈഡ് സീറ്റിലിരുന്ന കുട്ടിയുടെ തല റോഡിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചതാണ് പരിക്ക് ഗുരുതരമാകാൻ കാരണം. ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ട് സ്‌ഥലത്ത്‌ എത്തി രക്ഷാ പ്രവർത്തനത്തിനും ചികിൽസക്കും നേതൃത്വം നൽകിയിരുന്നു.

By Central Desk, Malabar News
Sabarimala bus Accident; 8 year-old boy is unresponsive to treatment
Ajwa Travels

പത്തനംതിട്ട: ജില്ലയിലെ ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലുള്ള ഈ കുട്ടിയുടെയും മറ്റൊരാളുടെയും നില ഗുരുതരമായി തുടരുകയാണ്.

ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 44 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 44 പേരെയും ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതിൽ, ഇതില്‍ 21 പേരാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുള്ളത്. 35 വയസുകാരനേയും എട്ട് വയസുള്ള കുട്ടിയേയുമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

ഇരുവരെയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. ബസിന്റെ വലതുവശത്തെ സൈഡ് സീറ്റിലിരുന്ന കുട്ടിയുടെ തല റോഡിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ചതാണ് പരിക്ക് ഗുരുതരമാകാൻ കാരണം. ബസിനടിയിൽ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്.

ശനിയാഴ്‌ച രാവിലെയാണ് നിയന്ത്രണംവിട്ട ബസ് റോഡരികിലേക്ക് മറിഞ്ഞത്. തൊട്ടടുത്തുള്ള കൊക്കയിലേക്ക് ബസ് മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് ഡ്രൈവർ 3 ദിവസമായി ഉറങ്ങിയിട്ട് എന്നാണ് യാത്രക്കാർ പറയുന്നത്. അപകടത്തിൽ പെട്ട ബസ് റോഡിൽ നിന്ന് മാറ്റാൻ രണ്ട് ക്രെയിനുകളും ഒരു ജെസിബിയും ആവശ്യംവന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ട് സ്‌ഥലത്ത്‌ എത്തിയിരുന്നു.

Most Read: 2019ലെ എടപ്പാൾ ഹണിട്രാപ്പ്‌ കേസിൽ 19കാരി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE