12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്

By News Desk, Malabar News
reasons why Chhattisgarh clock moves backward
Representational Image

പ്രിയ നടൻ മമ്മൂട്ടിയെ കാണുമ്പോൾ ആരായാലും പറഞ്ഞ് പോകും ‘പ്രായം പിന്നോട്ട്’ എന്ന്. ശരിക്കും അങ്ങനെ സംഭവിക്കുമോ? പ്രായമല്ല പക്ഷേ സമയം പിന്നോട്ട് പോകുന്ന ഒരു നാട് ഇവിടെയുണ്ട്. സിനിമയിലല്ല കേട്ടോ! ഇന്ത്യയിൽ തന്നെയാണ്. ഛത്തീസ്‌ഗഢിലെ ഒരു ഗോത്രവിഭാഗമാണ് സമയം പിന്നിലേക്ക് കണക്കാക്കുന്നത്.

സാധാരണ ക്‌ളോക്കുകളും വാച്ചുകളും സഞ്ചരിക്കുന്നതും നമ്മൾ സമയം കണക്കാക്കുന്നതും ആന്റി ക്‌ളോക്ക് വൈസ് ആയിട്ടാണ്. അതായത് 12 കഴിഞ്ഞാൽ പിന്നെ ഒരു മണി, രണ്ട് മണി..അങ്ങനെ. എന്നാൽ, ഈ നാട്ടുകാർക്ക് 12 കഴിഞ്ഞാൽ പിന്നെ 11 മണിയാണ്. എത്ര വിചിത്രം അല്ലേ!

ആദിവാസി സമൂഹമായ ഗോണ്ട് ഗോത്ര വിഭാഗമാണ് ഈ ആചാരം പിന്തുടരുന്നത്. കോർബ ജില്ലയിലെ ആദിവാസി ശക്‌തി പീഠവുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ് ഇവർ. പ്രകൃതി നിയമങ്ങൾ പിന്തുടരുന്നതിനാലാണ് ഇങ്ങനെ സമയം കണക്കാക്കുന്നതെന്നാണ് വിവരം. ഗോത്രസമൂഹത്തിന്റെ അഭിപ്രായത്തിൽ, ഭൂമി വലത്തുനിന്ന് ഇടത്തോട്ട് അതായത് ആന്റി ക്‌ളോക്ക് വൈസ് ആയാണ് നീങ്ങുന്നത്. ചന്ദ്രൻ ആന്റി ക്‌ളോക്ക് വൈസ് രീതിയിലാണ് ഭൂമിക്ക് ചുറ്റും കറങ്ങുന്നതെന്നും അവർ വിശ്വസിക്കുന്നു. വിവാഹം കഴിക്കുമ്പോൾ പോലും, വധുവും വരനും ആന്റി ക്‌ളോക്ക് വൈസ് ആയിട്ടാണ് നീങ്ങുന്നത്.

ഗോണ്ട്‌വാന എന്നാണ് ഈ സമയം കണക്കാക്കുന്ന രീതിയുടെ പേര്. ഗോണ്ട് വിഭാഗക്കാർ മാത്രമല്ല മറ്റ് 29 സമുദായങ്ങളിലെ ആളുകൾ കൂടി ഈ രീതി പിന്തുടരുന്നുണ്ട്. ഛത്തീസ്‌ഗഢിലെ ഗോണ്ട് പ്രദേശത്ത് ഏകദേശം പതിനായിരത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ ആരുടേയും സമയം ശരിയായിട്ടില്ല എന്നതാണ് ഏറെ രസകരം.

Most Read: വൈറൽ വീഡിയോ പണിയായി; നടുറോഡിൽ ഡാൻസ് ചെയ്‌ത വരന് രണ്ട് ലക്ഷം പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE