വയനാട്: ടിപിആർ നിരക്ക് 19.48 ശതമാനമായി ഉയർന്നതോടെ ജില്ലയിലെ തരിയോട് പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി. പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടവക, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 3 ആദിവാസി കോളനികളിലായി രോഗ വ്യാപനം വൻ തോതിൽ വർധിച്ചതോടെ പഞ്ചായത്ത് പരിധിൽ ആശങ്ക വർധിച്ചിരിക്കുകയാണ്.
കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിൽ പഞ്ചായത്ത് പരിധിയിലെ വിവിധ ഇടങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇടറോഡുകൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. രോഗ വ്യാപനം കണ്ടെത്തുന്നതിന് ടെസ്റ്റുകൾ വർധിപ്പിക്കാനും, സമ്പൂർണ വാക്സിനേഷൻ നടത്താനും അവലോകന യോഗത്തിൽ തീരുമാനിച്ചു.
ജെഎസ്പി അജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികൾ സ്വീകരിച്ചു. നിലവിൽ ആദിവാസി വിഭാഗത്തിലുള്ള കേസുകൾ അടക്കം അകെ 113 കേസുകളാണ് പഞ്ചായത്തിൽ റിപ്പോർട് ചെയ്തിട്ടുള്ളത്.
Read Also: കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിക്ക് ജാമ്യമില്ല







































