ജില്ലയിൽ 265 പേര്‍ക്ക് കൂടി കോവിഡ്

By Staff Reporter, Malabar News
covid update-wayanad
Representational Image
Ajwa Travels

വയനാട്: ജില്ലയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 265 പേര്‍ക്ക്. 542 പേര്‍ രോഗമുക്‌തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 16.76 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

പുതുതായി രോഗം ബാധിച്ചവരിൽ 261 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. നിലവില്‍ 6339 പേരാണ് ജില്ലയില്‍ ചികിൽസയിൽ ഉള്ളത്. ഇവരില്‍ 5015 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

89581 പേർക്കാണ് ജില്ലയില്‍ ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. ഇതിൽ 82605 പേര്‍ രോഗമുക്‌തി നേടിയിട്ടുണ്ട്.

ജില്ലയിൽ ഇന്ന് പുതുതായി രോഗം സ്‌ഥിരീകരിച്ചവര്‍:

കല്‍പ്പറ്റ- 81 പേര്‍, മാനന്തവാടി- 23, ബത്തേരി- 19, മീനങ്ങാടി- 16, നെൻമേനി- 12, കണിയാമ്പറ്റ, നൂല്‍പ്പുഴ 11 വീതം, പൂതാടി, എടവക 9 വീതം, പനമരം 8, തവിഞ്ഞാല്‍, മുള്ളന്‍കൊല്ലി, മേപ്പാടി ഏഴ് വീതം, പുല്‍പ്പള്ളി, വെങ്ങപ്പള്ളി, തിരുനെല്ലി, അമ്പലവയല്‍ ആറു വീതം, വെള്ളമുണ്ട- 5, മുട്ടില്‍, കോട്ടത്തറ നാലു വീതം, പടിഞ്ഞാറത്തറ- 2, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

3 തമിഴ്‌നാട് സ്വദേശികൾക്കും കര്‍ണാടകയില്‍ നിന്നെത്തിയ ഒരാൾക്കും രോഗബാധ സ്‌ഥിരീകരിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ 1212 പേരാണ് ഇന്ന് പുതുതായി നിരീക്ഷണത്തിൽ പ്രവേശിച്ചത്. അതേസമയം ആശുപത്രിയില്‍ ചികിൽസയിൽ ആയിരുന്ന 42 പേരും വീടുകളില്‍ നിരീക്ഷണത്തിൽ ആയിരുന്ന 500 പേരുമാണ് ഇന്ന് രോഗമുക്‌തി നേടിയത്.

Malabar News: ഗ്രേസ് മാർക്ക് നിർബന്ധം; വിദ്യാർഥികളുടെ ബിരുദ പ്രവേശനം ആശങ്കയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE