തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) 20 ശതമാനത്തില്‍ താഴെയാണെങ്കിലും ആശങ്കയായി രണ്ട് ജില്ലകള്‍. തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലാണ് ടിപിആര്‍ 20 ശതമാനത്തില്‍ കൂടുതൽ റിപ്പോർട് ചെയ്യുന്നത്. ഈ ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
തീവ്ര രോഗവ്യാപന മേഖലകളെ ക്രിട്ടിക്കല്‍ കണ്ടെയ്മെന്റ് സോണാക്കാനും തീരുമാനമായി. തിരുവനന്തപുരം, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് താഴെയാണ്. എന്നാൽ തിരുവനന്തപുരത്ത് 20.21ഉം പാലക്കാട് 23.86മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ ദിവസം 23,513 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 2767 പേർക്കും പാലക്കാട് 2682 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചതോടെ സംസ്ഥാനത്താകെ നാളെ മുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വരും.
Read Also: കൊച്ചിയിൽ കാണാതായ എഎസ്ഐ തിരികെയെത്തി







































