കോട്ടയം: മുണ്ടക്കയത്ത് 40 യാത്രക്കാരുമായി എത്തിയ ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. മുണ്ടക്കയം ബസ് സ്റ്റാൻഡിന് മുൻവശത്താണ് അപകടം. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്നും തമിഴ്നാട്ടിലേക്ക് തീർഥാടനത്തിന് പോയി മടങ്ങും വഴിയാണ് ബസ് പൂർണമായി കത്തിനശിച്ചത്.
മധുരയിൽ നിന്നും രാത്രി 10.30ഓടെ പുറപ്പെട്ട ബസ് പുലർച്ചെ മുണ്ടക്കയത്ത് എത്തിയപ്പോൾ പിൻവശത്തെ ടയറിന്റെ ഭാഗത്തുനിന്നും പൊട്ടിത്തെറിയുണ്ടായി. ബസ് നിർത്തി പരിശോധിച്ചപ്പോൾ പുക ഉയരുന്നത് കണ്ടു. തുടർന്ന് യാത്രക്കാരെ വേഗം പുറത്തിറക്കി. നിമിഷനേരത്തിനകം ബസ് കത്തുകയായിരുന്നു.
കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. ബസ് പൂർണമായും കത്തിനശിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ് ബേസിൽ ഉണ്ടായിരുന്നവരിൽ അധികവും. ആർക്കും പരിക്കേൽക്കാതിരുന്നതിനാൽ ഇവരെ മറ്റൊരു ബസിൽ കൊണ്ടുപോയി.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ



































