കച്ചവടം ചെയ്യുന്നതിനിടെ അധിക്ഷേപവും അക്രമണങ്ങളും കാരണം കച്ചവടം നടത്താന്‍ കഴിയുന്നില്ലെന്ന് കണ്ണീരോടെ ട്രാന്‍സ്ജെന്‍ഡര്‍ സജന. കൊച്ചി ഇരുമ്പനത്ത് വഴിയരികില്‍ ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റ് ഉപജീവനം കണ്ടെത്തി ജീവിക്കുന്ന കുറച്ച് ട്രാന്‍സ്ജെന്‍ഡേഴ്‌സിനെ കച്ചവടം ചെയ്യാന്‍ പോലും സമ്മതിക്കാതെ ഒരുകൂട്ടര്‍ ഉപദ്രവിക്കുന്നു എന്നാണ് പരാതി. പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും വിഷയത്തില്‍ കാര്യമായ ഇടപെടല്‍ അവര്‍ നടത്തിയില്ലെന്നും സജന സമൂഹ മാദ്ധ്യമത്തില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോയില്‍ ആരോപിക്കുന്നു.
‘പണിയെടുത്ത് ജീവിക്കാനും സമ്മതിക്കുന്നില്ല. ഞങ്ങള്‍ അഞ്ചു ട്രാന്‍സ്ജെന്റേഴ്സിന്റെ കുടുംബം ഇതിലൂടെയാണ് ജീവിക്കുന്നത്. കുടുക്ക പൊട്ടിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ്. ഭിക്ഷ യാചിക്കാന്‍ പോയതല്ല. പണി എടുത്ത് ജീവിക്കാന്‍ പോയതാണ് അതിനും സമ്മതിക്കുന്നില്ല..’- വീഡിയോയില്‍ സജന പറയുന്നു.
പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ ‘ബിരിയാണി വില്‍പ്പനയല്ല പോലീസിന്റെ പണി’ എന്നായിരുന്നു മറുപടിയെന്നും സജന വീഡിയോയില്‍ പറയുന്നു. ബാക്കി വന്ന ബിരിയാണിയും ഊണുകളും സജന വീഡിയോയില്‍ കാണിക്കുന്നു. 150 ബിരിയാണിയും 20 ഊണുമായി കച്ചവടത്തിന് പോയിട്ടും ഇന്ന് 20 എണ്ണം മാത്രമാണ് വില്‍ക്കനായതെന്നും പറയുന്നുണ്ട്. കുറച്ച് ദിവസങ്ങളായി ഈ അധിക്ഷേപങ്ങളും ആക്രമങ്ങളും തുടരുകയാണെന്ന് സജന പറയുന്നു.
ആരോടും പോയി പറയാനില്ല. ആരും അഭിപ്രായം കേള്‍ക്കാനുമില്ല. ഞങ്ങള്‍ ഇങ്ങനെയായി പോയത് ഞങ്ങളുടെ കുറ്റം കൊണ്ടല്ലല്ലോ. സമൂഹത്തില്‍ അന്തസ്സായി ജോലിയെടുത്ത് ജീവിക്കാനും സമ്മതിക്കില്ലെങ്കില്‍ ഞങ്ങളെന്ത് ചെയ്യുമെന്ന് സജന വീഡിയേയിലൂടെ ചോദിക്കുന്നു.
View this post on Instagram
സഹായിച്ചില്ലെങ്കിലും എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് ജീവിക്കാന്‍ വേണ്ടിയാണ്..