യഥാര്‍ഥ സ്‌ത്രീത്വം എന്തെന്ന് പഠിക്കേണ്ടത് പാര്‍വതിയില്‍ നിന്ന്; പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി

By Staff Reporter, Malabar News
entertainment image_malabar news
Sreekumaran Thampi
Ajwa Travels

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. യില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിന് അഭിനന്ദനവുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം പര്‍വതിക്ക് അഭിനന്ദനം അറിയിച്ചത്.

അഭിനയ ജീവിതത്തില്‍ ഭൗതിക നഷ്‌ടങ്ങളുണ്ടായേക്കാം എന്നറിഞ്ഞിരുന്നിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച പാര്‍വതിയില്‍ നിന്നാണ് യഥാര്‍ഥ സ്‌ത്രീത്വം എന്താണെന്നു സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടതെന്ന് അദ്ദേഹം കുറിച്ചു.

Related News: പാര്‍വതി ‘അമ്മ’യില്‍ നിന്നും പുറത്തേക്ക്

എ.എം.എം.എ. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് പാര്‍വതി സംഘടനയില്‍ നിന്നും രാജി വെച്ചത്. കൂടാതെ ഇടവേള ബാബു രാജി വെക്കണം എന്നും പാര്‍വതി ശക്‌തമായി ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം അര്‍ഹതയില്ലാതെ പ്രധാന സ്ഥാനത്തെത്തിയ ‘എക്‌സ്ട്രാ നടന്റെ’ കളിതമാശയായി സെക്രട്ടറിയുടെ അഭിപ്രായത്തെ തള്ളിക്കളയാതിരുന്നതാണ് പര്‍വതിയുടെ മേന്‍മയെന്നും ശ്രീകുമാരന്‍ തമ്പി കുറിച്ചു. ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ ‘അല്‍പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കും കുട പിടിക്കും’ എന്ന പഴമൊഴിയോടാണ് ശ്രീകുമാരന്‍ തമ്പി ഉപമിച്ചത്.

പാര്‍വതി തിരുവോത്തിന്റെ സ്‌ത്രീപക്ഷ നിലപാടിനെ മാനിക്കുന്നതായും മലയാളത്തിലെ സമാനതകളില്ലാത്ത നടിയാണ് പാര്‍വതിയെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ പറഞ്ഞു.

Read Also: ടിആര്‍പി തട്ടിപ്പ്; മുന്‍ ഹന്‍സ ജീവനക്കാരന്‍ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE