കൊച്ചി: നടി പാര്‍വതി തിരുവോത്ത് താരസംഘടനയായ ‘അമ്മ’യില്‍ നിന്നും രാജിവെച്ചു. ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് പാര്‍വതി സംഘടനയില്‍ നിന്നും രാജി വെച്ചത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് പാര്‍വതി തന്റെ രാജി അറിയിച്ചത്.
2018 ല്‍ സുഹൃത്തുക്കള്‍ ‘അമ്മ’യില്‍ നിന്ന് പിരിഞ്ഞു പോയപ്പോള്‍ സംഘടനയില്‍ തന്നെ തുടര്‍ന്നത്, തകര്‍ന്നുകൊണ്ടിരിക്കുന്ന സിസ്‌റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണെന്ന് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. പക്ഷെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ താന്‍ ഉപേക്ഷിക്കുന്നതായും താരം പോസ്‌റ്റിലൂടെ അറിയിച്ചു.
2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന…
Posted by Parvathy Thiruvothu on Monday, October 12, 2020
‘അമ്മ’യില്‍ നിന്നും രാജി വെക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെക്കണം എന്ന് ഞാന്‍ ശക്‌തമായി ആവശ്യപ്പെടുന്നു. മനസാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ നോക്കി കാണുന്നുവെന്നും അവര്‍ കുറിപ്പില്‍ പറയുന്നു.
Read also: സോഷ്യല്‍ മീഡിയ ആക്രമണം; ഒറ്റക്കെട്ടായി നേരിടണമെന്ന് മഞ്‌ജു വാര്യര്‍