അബുദാബി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി യുഎഇ. നിയന്ത്രണങ്ങളുടെ ഭാഗമായി വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് യാത്രാനിരോധനം പ്രഖ്യാപിച്ചു. ജനുവരി 10ആം തീയതി മുതലാണ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്.
അതേസമയം പൂർണമായും കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്നും ദേശീയ അടിയന്തിര നിവാരണ സമിതിയും, വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയവും അറിയിച്ചു. നിലവിൽ ഒമൈക്രോൺ ഉൾപ്പടെ വലിയ രീതിയിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ യുഎഇ തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ആരോഗ്യ കാരണങ്ങളാൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാത്ത ആളുകളെ യാത്രാ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Read also: കർഷകരുടെ മഹാപഞ്ചായത്ത്; മേഘാലയ ഗവർണർ പങ്കെടുക്കും






































