കണ്ണൂർ: ശക്‌തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലാണ് സംഭവം. തെറ്റുമ്മൽ ഉന്നതിയിൽ എനിയാടൻ വീട്ടിൽ ചന്ദ്രൻ തെറ്റുമ്മൽ (78) ആണ് മരിച്ചത്. ചന്ദ്രനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് പുലർച്ചെയുണ്ടായ ശക്‌തമായ കാറ്റിലാണ് ചന്ദ്രന്റെ വീടിന് മുകളിൽ മരം വീണത്. സംഭവ സമയം മൂന്നുപേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. രണ്ടുപേർ ഓടി വീടിന് വെളിയിലേക്കിറങ്ങിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപെട്ടു. അഗ്‌നിരക്ഷാ സേന സ്‌ഥലത്ത് ഉണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധം താറുമാറായ നിലയിലാണ്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!