ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തി തൃണമൂല്‍ പ്രവര്‍ത്തകര്‍. ത്രിപുരയിലെ ബിജെപി ഭരണകൂടം പോലീസിനെ ഉപയോഗിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ അതിക്രമം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ധര്‍ണ. ഡെറിക് ഒബ്രിയാന്, സുഖേന്തു ശേഖര്‍ റോയ്, കല്യാണ്‍ ബാനര്‍ജി, സൗഗത റോയ്, ഡോല സെന്‍ തുടങ്ങിയ എംപിമാരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താൻ എംപിമാർ അനുമതി ചോദിച്ചിരുന്നു എങ്കിലും ലഭിച്ചില്ല.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാളി സിനിമ താരവുമായ സായോണി ഘോഷിനെ കഴിഞ്ഞ ദിവസം ത്രിപുരയില്‍ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ബിജെപി പ്രവര്‍ത്തകര്‍ ഈസ്റ്റ് അഗര്‍ത്തല പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നാണ് തൃണമൂൽ പ്രവർത്തകരുടെ ആരോപണം. അതേസമയം ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് ദേബിന്റെ പരിപാടി തടസപ്പെടുത്തിയതിനാണ് സയോണിയെ അറസ്റ്റ് ചെയ്തതെന്നാണ് ബിജെപി വാദം.
Read also: അഭിനന്ദൻ വർധമാന് ആദരം; വീരചക്ര സമ്മാനിച്ച് രാഷ്ട്രപതി







































