‘ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോവുക, എണ്ണ സ്വയം കണ്ടെത്തുക, ഇനി സഹായമില്ല’

ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ധൈര്യം സംഭരിച്ച് സ്വന്തമായി എണ്ണ കണ്ടെത്താനാണ് ട്രംപിന്റെ നിർദ്ദേശം.

By Senior Reporter, Malabar News
Donald-Trump
Ajwa Travels

വാഷിങ്ടൻ: ഹോർമുസ് വിഷയത്തിൽ ഇനി ഇടപെടില്ലെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ധൈര്യം സംഭരിച്ച് സ്വന്തമായി എണ്ണ കണ്ടെത്താനാണ് ട്രംപിന്റെ നിർദ്ദേശം. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ നിർദ്ദേശം.

”ഇറാനെതിരായ നീക്കത്തിൽ പങ്കുചെരാത്ത, ഇന്ധന പ്രതിസന്ധി നേരിടുന്ന യുകെ പോലുള്ള രാജ്യങ്ങൾക്ക് നൽകാനുള്ള എന്റെ നിർദ്ദേശമിതാണ്. ഒന്ന്: യുഎസിന് ധാരാളം ഇന്ധനമുണ്ട്. അതുകൊണ്ട് നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് വാങ്ങാം. രണ്ട്: ധൈര്യം സംഭരിച്ച് ഹോർമുസ് കടലിടുക്കിലേക്ക് പോവുക, എന്നിട്ട് അത് പിടിച്ചെടുക്കുക.

നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്, നിങ്ങളിതുവരെ ഞങ്ങളെ സഹായിക്കാൻ വരാത്തത് പോലെ, നിങ്ങളെ സഹായിക്കാൻ ഇനി യുഎസും അവിടെയുണ്ടാവില്ല. ഇറാൻ ഏറെക്കുറെ നശിപ്പിക്കപ്പെട്ടിരിക്കുന്നു. പ്രയാസമേറിയ ഭാഗം കഴിഞ്ഞു. നിങ്ങളുടെ എണ്ണ സ്വയം നേടുക”-ട്രംപ് കുറിച്ചു.

ലോകത്തിലെ എണ്ണ- പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാത ഫെബ്രുവരി 28ന് ഇറാനെതിരെ നടത്തിയ യുഎസ്-ഇസ്രയേൽ സംയുക്‌ത ആക്രമണങ്ങളെയും ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളെയും തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്. ഹോർമുസ് തുറക്കാനുള്ള ശ്രമങ്ങളിൽ സഹകരിക്കാൻ ട്രംപ് രാജ്യങ്ങളോട് നാളുകളായി ആവശ്യപ്പെടുകയാണ്. എന്നാൽ, രാജ്യങ്ങൾ ഇത് തള്ളുകയായിരുന്നു.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE