പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിയായ ലക്ഷ്മണൻ, ഇതേ സ്കൂളിൽ പഠിക്കുന്ന ഇരട്ട സഹോദരനായ രാമൻ എന്നിവരാണ് മരിച്ചത്.
ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ഇന്നലെ വൈകീട്ടാണ് ഇവരെ അണിക്കോടുനിന്ന് കാണാതായത്. ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിൽ നിന്ന് പോവുകയായിരുന്നു. എന്നാൽ, ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല.
ഇതോടെ കുട്ടികൾക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് രാമന്റെ വസ്ത്രങ്ങൾ കുളത്തിന്റെ കരയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് രാവിലെ നടത്തിയ തിരച്ചിലാണ് ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ രാമന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ല. മീൻ പിടിക്കാൻ ഇറങ്ങിയതാണെന്ന് സംശയമുണ്ട്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!



































