മലപ്പുറം: വിൽപനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കരുവാരക്കുണ്ട് കുരിശ് സ്വദേശികളായ കെ റഷാദ്, അബ്ദുൽ ഗഫൂർ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. കാറിൽ വിൽപനക്കായി കൊണ്ടുവരുന്നതിനിടെയാണ് ഇരുവരും മലപ്പുറം പോലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി എംപി പ്രദീപിന്റെ നിർദ്ദേശാനുസരണം മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, കണ്ണൂരിൽ വിൽപനക്കായി കൊണ്ടുവന്ന മയക്കുമരുന്നുമായി യുവതി പിടിയിലായിട്ടുണ്ട്. കണ്ണൂർ മൊകേരിയിലാണ് സംഭവം. എംഡിഎംഎയുമായാണ് പാലേരി സ്വദേശിനി കുന്നോത്ത് ശരണ്യ പിടിയിലായത്. യുവതിയിൽ നിന്ന് 740 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. മൊകേരിയിലെ നിർമല തിയേറ്ററിന് സമീപത്തു നിന്നാണ് യുവതിയെ പിടികൂടിയത്.
Most Read: ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും








































