മലപ്പുറം: ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സഹോദരങ്ങളുടെ രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം വള്ളുവമ്പ്രത്ത് ഇന്ന് രാവിലെ 9.30ന് ആണ് സംഭവം. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പക്കാട് രാജന്റെ മകൾ അർച്ചന (15), രാജന്റെ സഹോദരൻ വിനോദിന്റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ആദിൽ ദേവ് അബദ്ധത്തിൽ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെ ഉണ്ടായിരുന്ന അർച്ചന ആദിൽ ദേവിനെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ ഇരുവരും വെള്ളത്തിൽ മുങ്ങിപോവുകയാണ് ചെയ്തത്. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിവരുമ്പോഴേക്കും ഇരുവരും വെള്ളത്തിൽ ആഴ്ന്നിറങ്ങിയിരുന്നു.
Most Read: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; അന്വേഷണ റിപ്പോർട് ഇഡിയ്ക്ക് കൈമാറി







































