മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; അന്വേഷണ റിപ്പോർട് ഇഡിയ്‌ക്ക്‌ കൈമാറി

By Web Desk, Malabar News
monson mavunkal-fraud case
മോന്‍സൺ മാവുങ്കൽ
Ajwa Travels

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസ് അന്വേഷണ റിപ്പോർട് ക്രൈം ബ്രാഞ്ച് ഇഡിയ്‌ക്ക്‌ കൈമാറി. മോൻസണിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇഡിയ്‌ക്ക്‌ കൈമാറിയത്. അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഇഡി ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.

തട്ടിയെടുത്ത പണം ഏത് രീതിയിൽ ചെലവഴിച്ചു എന്നാണ് ഇഡി അന്വേഷിക്കുന്നത്. അതേസമയം ഡിആർഡിഒയുടെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പ്രതി മോൻസൺ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈം ബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.

റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം കൈവശമുണ്ടെന്ന് ഡിആർഡിഒയിലെ ശാസ്‍ത്രജ്‌ഞൻ സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയാണ് മോൻസൺ മാവുങ്കൽ കൃത്രിമമായി ഉണ്ടാക്കിയത്. രേഖയുണ്ടാക്കാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. എന്നാൽ ഈ രേഖ ഉപയോഗിച്ച് ആരുടെ പക്കൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് മോൻസൺ.

National News: കോവിഡ് കുറയുന്നു; ഗുജറാത്തിൽ രാത്രി കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE