ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നങ്ങളാണ് തലമുടി കൊഴിച്ചിലും താരനും. കാലാവസ്‌ഥാ മാറ്റം മുതൽ ജീവിതശൈലി വരെ തലമുടിയുടെ വളർച്ചയെ സ്വാധീനിക്കും. തലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഹെയർ പാക്കുകൾ പരിചയപ്പെടാം.

ഒരു പഴം നന്നായി ഉടച്ചെടുക്കുക. ശേഷം ഇതിലേക്ക് ഒരു ടീസ്‌പൂൺ ഒലീവ് ഓയിൽ മിക്‌സ് ചെയ്‌ത് പേസ്‌റ്റ് രൂപത്തിലാക്കാം. തുടർന്ന് ഇതിലേക്ക് ഒരു സ്‌പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം.
അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആന്റി ബാക്‌ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്‌ടമായ, തലയോട്ടിയിലെ അണുബാധ തടയുന്നതിനുള്ള മികച്ച ഘടകമാണ് തൈര്. മാത്രമല്ല തൈര് വിറ്റാമിൻ ബി 5, ഡി എന്നിവയാൽ സമ്പുഷ്‌ടമാണ്.

നാല് ടീസ്‌പൂൺ മുൾട്ടാണി മിട്ടി, 1/2 കപ്പ് തൈര്, 1/2 ടീസ്‌പൂൺ നാരങ്ങ നീര്, 2 ടീസ്‌പൂൺ തേൻ എന്നിവ നന്നായി ഇളക്കുക. അതിനുശേഷം, ഈ പേസ്‌റ്റ് തലയോട്ടിയിലും മുടിയിലും ഏകദേശം 20 മിനിറ്റ് നേരം പുരട്ടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഇത് ആഴ്‌ചയിൽ 1-2 തവണ ഈ പാക്ക് ഇടാം.

മുൾട്ടാണി മിട്ടി തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയെ മൃദുലമാക്കുകയും ചെയ്യുന്നു. കൂടാതെ മുൾട്ടാണി മിട്ടിയിൽ ഓക്‌സൈഡ്, സിലിക്ക, അലുമിന തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് കൂടുതൽ കരുത്തേകുന്നു.
ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.
Most Read: ‘തല്ലുമാല’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; തകർപ്പൻ മേക്കോവറിൽ ടൊവിനോ







































