ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘തല്ലുമാലയുടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാന് ആണ്.
കുഞ്ചാക്കോ ബോബൻ, നിർമാതാവ് ആഷിഖ് ഉസ്മാൻ ഉൾപ്പടെയുള്ളവർ പോസ്റ്റർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘മണവാളൻ വസീം ഓൺ ദി ഫ്ളോർ’ എന്ന ക്യാപ്ഷനോടെയാണ് ആഷിഖ് ഉസ്മാൻ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കളർഫുൾ വസ്ത്രമണിഞ്ഞ് ഒരു കാറിന്റെ മുകളിൽ കയറിയിരിക്കുന്ന ടൊവിനോയുടെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാം.
View this post on Instagram
ടൊവിനോ തോമസിനൊപ്പം ഷൈന്‍ ടോം ചാക്കോയും കല്യാണി പ്രിയദര്‍ശനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തും. ഇവർക്ക് പുറമെ ലുഖ്മാൻ, ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
മുഹ്സിന് പരാരി, അഷ്റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്. മുഹ്സിന് പരാരിയുടെ വരികൾക്ക് ഈണം പകരുന്നത് വിഷ്ണു വിജയ്യാണ്.
Most Read: ആഗോളതലത്തിൽ 50% കൂടിയപ്പോൾ രാജ്യത്ത് കൂടിയത് 5%; ഇന്ധന വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി