ആഗോളതലത്തിൽ 50% കൂടിയപ്പോൾ രാജ്യത്ത് കൂടിയത് 5%; ഇന്ധന വില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി

By Desk Reporter, Malabar News
50% increase globally while 5% increase in the country; Union Minister justifies fuel price hike

തിരുവനന്തപുരം: ഇന്ധന വിലക്കയറ്റത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ആഗോള തലത്തിൽ 50 ശതമാനം വില കൂടിയപ്പോൾ ഇന്ത്യയിൽ 5 ശതമാനം മാത്രമാണ് വർധിച്ചത് എന്നാണ് മുരളീധരന്റെ ന്യായീകരണം. വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര സർക്കാർ തിരുവ കുറച്ചു. എന്നാൽ സംസ്‌ഥാനം ആനുപാതികമായി കുറച്ചില്ലെന്നും വി മുരളീധരൻ ആരോപിച്ചു.

ഇന്ധന വില വർധനക്ക് കാരണം യുക്രൈൻ യുദ്ധമാണ്. മണ്ണെണ്ണ വില വർധനയുടെ കാരണം പരിശോധിച്ച് പ്രതികരിക്കാമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും നേരത്തെ പറഞ്ഞിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ റഷ്യ-യുക്രൈൻ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വ‍ർധിക്കുകയാണ്. രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില വീണ്ടും കൂടി. 137 ദിവസത്തെ ഇടവേളക്ക് ശേഷം തുടങ്ങിയ വില വർധന തുടർച്ചയായി കുതിക്കുകയാണ്. ഒരു ലിറ്റർ ഡീസലിന് 85 പൈസയും പെട്രോൾ ലിറ്ററിന് 87 പൈസയും ഇന്ന് കൂട്ടി.

Most Read:  സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിൽ നിന്ന് വിഡി സതീശൻ വിട്ടുനിൽക്കും

COMMENTS

  1. അപ്പോ ഒരു ചെറിയ സംശയം ചോദിക്കട്ടെ, ഈ ആഗോള തലത്തിൽ വില കുറഞ്ഞപ്പോ ഇവിടെ എത്ര കുറഞ്ഞിരുന്നു?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE