കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. ഉമ്മുകുൽസു, ഷംസുദ്ധീൻ എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. മെഡിക്കൽ കോളേജ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ദിവസങ്ങൾക്ക് മുമ്പ് അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മഹാരാഷ്‌ട്ര സ്വദേശിയായ യുവതി കൊല്ലപ്പെട്ടിരുന്നു. അഞ്ചാം വാർഡിലെ പത്താം സെല്ലിലായിരുന്നു കൊലപാതകം നടന്നത്. ഇതേ വാർഡിലുള്ള അന്തേവാസിയായ യുവതിയാണ് ഇന്ന് ഭിത്തി തുരന്ന് പുറത്ത് ചാടിയത്.
എന്നാൽ, കൊലപാതകവുമായി സംഭവത്തിന് ബന്ധമൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പും സുരക്ഷാ വീഴ്‌ച സംഭവിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. നിലവിൽ 469 അന്തേവാസികളുള്ള കുതിരവട്ടത്ത് നാല് സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്.
Most Read: സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിക്കും







































